ചർച്ചയായി മിഷേൽ ഒബാമയുടെ അസാന്നിധ്യം; തീരുമാനങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മുൻ പ്രഥമ വനിത

New Update
F

ഷിക്കാഗോ: ഷിക്കാഗോയിൽ നടന്ന ജെസ്സി ജാക്സന്റെ സംസ്കാര ചടങ്ങിൽ മുൻ പ്രസിഡന്റ് ബറാക് ഒബാമ തനിച്ച് പങ്കെടുത്തത് ച‍ർച്ചയാകുന്നു. ജോ ബൈഡൻ, ബിൽ ക്ലിന്റൺ എന്നിവർ തങ്ങളുടെ പത്നിമാരോടൊപ്പം ചടങ്ങിലെത്തിയപ്പോൾ മിഷേൽ ഒബാമയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

Advertisment

ജിമ്മി കാർട്ടറുടെ സംസ്കാര ചടങ്ങിലും ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മിഷേൽ പങ്കെടുത്തിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. 33 വർഷം നീണ്ട ദാമ്പത്യം പ്രതിസന്ധിയിലാണെന്നും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തന്റെ തീരുമാനങ്ങളെ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മിഷേൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. "ഒരു സ്ത്രീ സ്വന്തം താൽപ്പര്യപ്രകാരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് ചിന്തിക്കുന്നതിന് പകരം, വിവാഹമോചനത്തെക്കുറിച്ചാണ് സമൂഹം ചർച്ച ചെയ്യുന്നത്" എന്ന് അവർ ഒരു പോഡ്‌കാസ്റ്റിൽ പ്രതികരിച്ചിരുന്നു.

Advertisment