കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി

New Update
Nbcfthj

ടെക്സസ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജഡ്ജ് കെ പി ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടി. ജഡ്ജ് കെ പി ജോർജിനെതിരെ രണ്ട് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണുള്ളത്. 

Advertisment

കേസിൽ ജോർജ് അധികാരികൾക്ക് മുന്നിൽ കീഴടങ്ങിയതായും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോർട്ട് ബെൻഡ് കൗണ്ടി ജയിലിലാണെന്നും അധികൃതർ അറിയിച്ചു.

30,000 ഡോളർ മുതൽ 150,000 ഡോളർ വരെ കള്ളപ്പണം വെളുപ്പിച്ചതായാണ് ജോർജിനെതിരെയുള്ള കേസ്. അതേസമയം കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisment