വെർജീനിയെ നടുക്കി കൊലപാതകം: രണ്ടുവയസ്സുകാരനടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

New Update
H

വെർജീനിയ: അമേരിക്കയിലെ വെർജീനിയയിലുള്ള വുഡ്ബ്രിഡ്ജിൽ, ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 35-കാരിയായ സിയി ലു, ഭർത്താവ് ഡാൻക്സിയോങ് ഗാവോ (40), ഭർതൃമാതാവ് കെഗാങ് സി (69), സിയി ലുവിന്റെ രണ്ടുവയസ്സുകാരനായ മകൻ എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 21ന് രാവിലെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. 

Advertisment

സിയി ലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ ബേസ്‌മെന്റിലായിരുന്ന മുത്തച്ഛനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. 

പ്രിൻസ് വില്യം കൗണ്ടിയിൽ 2026-ൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കൊലപാതകമാണിത്. ഒരു പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബം മുഴുവൻ ഇല്ലാതായത് പ്രദേശവാസികളെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Advertisment