'ദേശീയ സുരക്ഷാ ഭീഷണി': വിദേശ സിനിമകളെ ഉന്നമിട്ട് ട്രംപ്; 100 ശതമാനം തീരുവയുമായി പ്രസിഡന്റ്

New Update
Dooo

വാഷിങ്ടൻ ഡി സി : വിദേശ രാജ്യങ്ങളിൽ നിർമിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. 'മറ്റ് രാജ്യങ്ങളിൽ നിർമിക്കുന്ന ചിത്രങ്ങൾ കാരണം യുഎസ് ചലച്ചിത്ര വ്യവസായം വളരെ വേഗത്തിൽ മരിക്കുകയാണ്' എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.

Advertisment

'അമേരിക്കയിൽ വീണ്ടും സിനിമകൾ നിർമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു!' ട്രംപ് കൂട്ടിച്ചേർത്തു. "ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്, അതിനാൽ ഇത് ഒരു ദേശീയ സുരക്ഷാ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. 

വിദേശത്ത് നിർമിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം താരിഫ് ചുമത്തുന്നതിനുള്ള പ്രക്രിയ ഉടൻ ആരംഭിക്കാൻ വാണിജ്യ വകുപ്പ് പോലുള്ള പ്രസക്തമായ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതായി ട്രംപ് പറഞ്ഞു. അതേസമയം പുതിയ തീരുമാനം എങ്ങനെ നടപാക്കുമെന്ന വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.