ഇമിഗ്രേഷൻ പദവി നോക്കാതെ സഹായം; ന്യൂയോർക്കിലെ പുതിയ ശിശുപരിചരണ പദ്ധതി വിവാദത്തിൽ

New Update
X

ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൂളും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി പ്രഖ്യാപിച്ചു. വരുമാനമോ, താമസിക്കുന്ന സ്ഥലമോ, ഇമിഗ്രേഷൻ പദവിയോ നോക്കാതെ എല്ലാവർക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം.

Advertisment

പദ്ധതിക്കായി ഗവർണർ 73 മില്യൻ ഡോളർ അനുവദിച്ചു. അടുത്ത വർഷത്തോടെ ഇത് 425 മില്യൻ ഡോളറായി ഉയർത്താനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 2,000 കുട്ടികൾക്ക് പ്രവേശനം ലഭിക്കും. അനധികൃതമായി രാജ്യത്ത് എത്തിയവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നത് വലിയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

നിയമം അനുസരിക്കുന്ന നികുതിദായകരുടെ പണം ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നത് സാമ്പത്തിക കെടുകാര്യസ്ഥതയാണെന്ന് വിമർശകർ ആരോപിക്കുന്നു. സാധാരണക്കാരായ അമേരിക്കൻ പൗരന്മാർക്ക് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതാണ് ഡെമോക്രാറ്റുകളുടെ ഈ തീരുമാനമെന്ന് സമൂഹമാധ്യമത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്

Advertisment