നോർത്ത് അമേരിക്കൻ സിഎസ്ഐ ഫാമിലി & യൂത്ത് കോൺഫറൻസ്: തീം പ്രകാശനം ചെയ്തു

New Update
g

ടെക്സസ്: നോർത്ത് അമേരിക്കയിലെ 35-ാമത് സിഎസ്ഐ ഫാമിലി & യൂത്ത് കോൺഫറൻസിന്റെ (ജൂലൈ 2026) ഔദ്യോഗിക തീം ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ചിൽ നടന്ന പ്രത്യേക ശുശ്രൂഷയിൽ പ്രകാശനം ചെയ്തു. ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ബന്ധിപ്പിക്കുക എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന വിഷയം.

Advertisment

സിഎസ്ഐ മധ്യ കേരളാ ഡയോസിസ് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് പ്രീസ്റ്റ് റവ. റോയ് എ. തോമസ്, സെന്റ് ലൂക്ക്സ് എപ്പിസ്കോപ്പൽ ചർച്ച് പ്രീസ്റ്റ് റവ. ജോർജ് ജോസഫ്, ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ച് പാസ്റ്റർ എമറിറ്റസ് റവ. ഡോ. മാധവരാജ് സാമുവേൽ, സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് പ്രെസ്ബിറ്റർ-ഇൻ-ചാർജ് റവ. റീജീവ് സുഗു എന്നിവർ ഉൾപ്പെടെ വൈദികർ ചടങ്ങിൽ പങ്കെടുത്തു.

സഹവിശ്വാസത്തിന്റെ പ്രതീകമായി സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസിലെ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ബിഷപ്പും മറ്റ് സംഘാടകരും ചേർന്ന് തീം അടങ്ങിയ ബാനർ അൾത്താരയിൽ വച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. യുവജനങ്ങളുടെയും കുടുംബങ്ങളുടെയും ആത്മീയ അടിത്തറ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ കോൺഫറൻസ് 20 വർഷത്തിനു ശേഷമാണ് ഡാലസിൽ വെച്ച് നടക്കുന്നത്.

Advertisment