New Update
/sathyam/media/media_files/2025/12/11/f-2025-12-11-04-47-10.jpg)
ടെക്സസ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു. ഓസ്റ്റിൻ കൂളി (27) ആണ് അപകടത്തിൽ മരിച്ചത്. ഗ്രീൻവില്ലിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കുമാറി സ്റ്റേറ്റ് ഹൈവേ 34-ഉം കൗണ്ടി റോഡ് 2186-ഉം ചേരുന്ന കവലയ്ക്കടുത്താണ് അപകടം നടന്നതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചത്. കൂളിയെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us