New Update
/sathyam/media/media_files/2026/01/10/c-2026-01-10-04-01-51.jpg)
കലിഫോർണിയ: 15 മാസം പ്രായമുള്ള മകളെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്‌റ്റിൽ. കാർമെൻ അനിത ഡിഗ്രെഗ് (24) ആണ് അറസ്റ്റിലായത്. സാന്റാ മോണിക്ക അപ്പാർട്മെന്റിൽ വച്ചാണ് സംഭവം നടന്നത്.
Advertisment
ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുസിഎൽഎ ക്യാംപസിന് സമീപം സംശയാസ്‌പദമായ രീതിയിൽ കണ്ട ഡിഗ്രെഗിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന് പരുക്കേറ്റ വിവരം പുറത്തുവന്നത്. കൊലപാതകം, മാരകമായ ലഹരിവസ്‌തുക്കളുടെ ഉപയോഗം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us