ഹ്യൂസ്റ്റനിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി

New Update
kick off 13 hustan

ഹ്യൂസ്റ്റൺ: സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ നിർമ്മിക്കപ്പെടുന്ന അജപാലനകേന്ദ്രത്തിന്റെ ധനസമാഹരണത്തിന് അതിഗംഭീരമായ തുടക്കം. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ധനസമാഹരണ ഉൽഘാടന കർമ്മം നിർവഹിച്ചു.

Advertisment

ഞായറാഴ്ച രാവിലെ ദൈവാലയ കവാടത്തിൽ അഭിവന്ദ്യ പിതാവിന് ഇടവകയുടെ സ്വീകരണം നൽകിതുടർന്ന് നടന്ന വിശുദ്ധ കുർബാന അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ടുവികാരി ഫാ.ഏബ്രഹാം മുത്തോലത്ത്അസിസ്റ്റന്റ് വികാരി ഫാജോഷി വലിയവീട്ടിൽഎന്നിവർ സഹകാർമികരായിരുന്നു.

kick off 12 hus

വിശുദ്ധ കുർബാനയ്ക്കു ശേഷം ധനസമാഹരണത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം നിർവഹിച്ചുമെഗാ സ്‌പോൺസർമാരായ തയ്യിൽപുത്തൻപുരയിൽ ജായിച്ചൻ & തെരേസ , മറുതാച്ചിക്കൽ സുമൻ & ബീന , ഇല്ലിക്കാട്ടിൽ ലീലാമ്മപാട്ടപ്പതി ജോയ് & ബിബിയ 'എന്നിവർ ആദ്യ ഗഡു നൽകിതുടർന്ന് മറ്റ് ഇടവകാഅംഗങ്ങൾ എല്ലാവരും  മംഗള കർമ്മത്തിന് സജീവ പങ്കാളികളായി.

kick off 11 hxvx

പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ,ഷാജുമോൻ മുകളേൽബാബു പറയംകലയിൽജോപ്പൻ പൂവപ്പാടത്ത്ജെയിംസ് ടുക്കുതറയിൽ ജോസ് പുളിക്കത്തൊട്ടിയിൽടോം വിരിപ്പൻസിസ്റ്റർ.റെജി എസ്.ജെ.സി., ബിബി തെക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

kick off 10

 ദൈവി നിയോഗത്തിനു സജീവമായ സാമ്പത്തിക സഹായം നൽകി സഹകരിച്ച എല്ലാവർക്കും വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്അസിസ്റ്റന്റ് വികാരി ഫാജോഷി വലിയവീട്ടിൽഎന്നിവർ ദൈവനാമത്തിൽ നന്ദി രേഖപ്പെടുത്തി.