ഫിലാഡൽഫിയ സ്നേഹതീരം ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി നാലിന്

New Update
xmas phinland

ഫിലാഡൽഫിയ: സ്നേഹതീരം  സൗഹൃദ കൂട്ടായ്മയുടെ ക്രിസ്തുമസ് - പുതുവത്സര ആഘോഷം ജനുവരി 4ന് ശനിയാഴ്ച രാവിലെ 11:30 മുതൽ   ക്രൂസ്ടൗണിലുള്ള മയൂര ഇന്ത്യൻ റസ്റ്റോറന്റിൽ നടക്കും.

Advertisment

 മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനുമായി  രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയാണ് സ്നേഹതീരം.


രാജു ശങ്കരത്തിൽ, സുജാ കോശി,   സുനിത എബ്രഹാം എന്നിവരെ പ്രോഗ്രാം കോർഡിനേറ്റേഴ്സായും 
 ബിജു എബ്രഹാം, ദിവ്യ സാജൻ  എന്നിവരെ  കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റേഴ്സായും സാജൻ തോമസ്,   ഉമ്മൻ മത്തായി എന്നിവരെ  ഫുഡ്‌ കോർഡിനേറ്റേഴ്സായും,അനിൽ ബാബു,  ഗ്ലാഡ്സൺ മാത്യു എന്നിവരെ  റിസപ്ഷൻ കോർഡിനേറ്റേഴ്‌സായും തിരഞ്ഞെടുത്തു.


കൊച്ചുകോശി ഉമ്മനെ   ട്രഷറർ ആയും ജോർജ് തടത്തിലിനെ  അസിസ്റ്റന്റ് ട്രഷറർ ആയും, ഉമ്മൻ പണിക്കരെ ഓഡിറ്റർ ആയും  തെരഞ്ഞെടുത്തു .  ബിനു ജേക്കബ് ആണ് മീഡിയ കോർഡിനേറ്റർ.

 പരിപാടിയിൽ ക്രിസ്തുമസ് സന്ദേശം, സാന്റാക്ളോസ്, കേക്ക് കട്ടിംഗ്,  ക്രിസ്തുമസ് ഗാനങ്ങൾ,  പുരുഷന്മാരും, വനിതകളും ഒന്നിച്ചുള്ള  കരോൾ ഗാനങ്ങൾ,  ഗ്രൂപ്പ് ഗെയിംസ്, എന്നിവയോടൊപ്പം, ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ആകർഷകമായ പ്രത്യേക ക്രിസ്തുമസ് സമ്മാനങ്ങൾ  സാന്റാക്ളോസ് സമ്മാനിക്കും.

Advertisment