New Update
/sathyam/media/media_files/2025/12/08/x-2025-12-08-05-32-56.jpg)
ന്യൂജഴ്‌സി: ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഒരു മരുന്ന്, മറ്റൊരു മരുന്നുമായി കലരാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന് നിർമാതാക്കൾ സ്വമേധയാ തിരിച്ചുവിളിച്ചു. 'സിയാക്' എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ബിസോപ്രോളോൾ ഫ്യൂമറേറ്റ്, ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളികകൾ (ബൈസപ്രോലോൽ ഫമാരട്ടെ ആൻഡ് ഹൈദ്രോചലോരോധിയാസീടെ ടാബ്‌ലെറ്സ്) ആണ് തിരിച്ചുവിളിച്ചത്.
Advertisment
റിസർവ് സാംപിളുകൾ പരിശോധിച്ചപ്പോൾ, ഈ മരുന്നിൽ കൊളസ്‌ട്രോളിനുള്ള മരുന്നായ എസ്റ്റ്റിമിബ്ന്റെ സാന്നിധ്യം കണ്ടെത്തി. ന്യൂജഴ്‌സിയിലെ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ആണ് മരുന്ന് തിരിച്ചുവിളിച്ചത്. തിരിച്ചുവിളിച്ചത് ക്ലാസ് III വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത്, ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യപരമായ ഗുരുതര പ്രശ്‌നങ്ങൾക്ക് സാധ്യത കുറവാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us