വംശീയ പരാമർശം: വെർമോണ്ടിലെ യുവ റിപ്പബ്ലിക്കൻ നിയമനിർമാതാവ് രാജിവച്ചു

New Update
Vbb

വെർമോണ്ട്: വംശീയ പരാമർശങ്ങളും അഡോൾഫ് ഹിറ്റ്‌ലറെയും അടിമത്തത്തെയും പിന്തുണയ്ക്കുന്ന സന്ദേശങ്ങളും അടങ്ങിയ ഗ്രൂപ്പ് ചാറ്റ് വിവാദമായതിനെ തുടർന്ന് വെർമോണ്ടിലെ യുവ റിപ്പബ്ലിക്കൻ നിയമനിർമാതാവായ സാമുവൽ ഡഗ്ലസ് (26) രാജിവച്ചു.

Advertisment

 അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള യുവ റിപ്പബ്ലിക്കൻ പ്രവർത്തകർ പങ്കെടുത്ത ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിലെ സന്ദേശങ്ങളാണ് പൊതുജന ശ്രദ്ധയിൽപ്പെട്ടതോടെ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

വിവാദങ്ങൾ രൂക്ഷമായതോടെ ഡഗ്ലസ് വെള്ളിയാഴ്ച മാധ്യമങ്ങൾക്കും നിയമസഭയ്ക്കും രാജിക്കത്ത് സമർപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ രാജി ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

Advertisment