New Update
/sathyam/media/media_files/2026/01/15/f-2026-01-15-05-28-27.jpg)
ന്യൂയോർക്ക്: ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ 'ഡിൽബർട്ട്' കോമിക് സ്ട്രിപ്പിന്റെ സ്രഷ്ടാവായ കാർട്ടൂണിസ്റ്റ് സ്കോട്ട് ആഡംസ്(68) പ്രോസ്റ്റേറ്റ് കാൻസറിനെ തുടർന്ന് അന്തരിച്ചു. മുൻ ഭാര്യ ഷെല്ലി മൈൽസ് ആണ് മരണവിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
Advertisment
1989-ൽ ആരംഭിച്ച 'ഡിൽബർട്ട്' എന്ന കാർട്ടൂൺ സ്ട്രിപ്പിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കോർപ്പറേറ്റ് ഓഫീസ് സംസ്കാരത്തെയും അവിടുത്തെ രസകരമായ സംഭവങ്ങളെയും ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ സ്‌കോട്ട് ആഡംസിന് ആദരാഞ്ജലികൾ അർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us