റഷ്യ-യുക്രെയ്ൻ യുദ്ധം: ഡോണൾഡ് ട്രംപിന്റെ കാഴ്ചപ്പാടിനെ പ്രശംസിച്ച് ഹിലറി ക്ലിന്റൻ

New Update
Hhb

ന്യൂയോർക്ക്: ഡോണൾഡ് ട്രംപിന്റെ റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടിനെ പ്രശംസിച്ച് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ. യുക്രെയ്ന് യുദ്ധത്തിൽ വിജയിക്കാൻ സാധിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെയാണ് ക്ലിന്റൻ സ്വാഗതം ചെയ്തത്.

Advertisment

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ശക്തിയോട് മാത്രമേ പ്രതികരിക്കൂ എന്നും ട്രംപ് അത് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ക്ലിന്റൻ പറഞ്ഞു. യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ മുൻ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, താനത് തമാശയായി പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചിരുന്നു. ട്രംപ് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അദ്ദേഹത്തെ നാമനിർദേശം ചെയ്യുമെന്നും ക്ലിന്റൻ കൂട്ടിച്ചേർത്തു.

Advertisment