കീവിലെ റഷ്യൻ ആക്രമണം അവസാനിപ്പിക്കണം: ഡോണൾഡ് ട്രംപ്

New Update
Fdgvgjbb

വാഷിങ്‌ടൻ ഡിസി: യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എത്രയും വേഗം ആക്രമണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ, യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണങ്ങളിൽ താൻ സന്തുഷ്ടനല്ലെന്ന് ട്രംപ് പറഞ്ഞു.

Advertisment

ദക്ഷിണ കൊറിയ സന്ദർശിക്കുന്ന സെലെൻസ്കി, റഷ്യൻ ആക്രമണത്തിന് ശേഷം യാത്ര വെട്ടിച്ചുരുക്കിയിരുന്നു. "യുക്രെയ്ൻ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്നുണ്ടെന്നും അത് നമ്മുടെ ജനങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റഷ്യ മനസ്സിലാക്കുന്നു. അത് അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു" മാധ്യമപ്രവർത്തകരോട് സെലെൻസ്കി പറഞ്ഞു.

Advertisment