സ്റ്റാർ എന്റർടൈൻമെന്റ്  സിനി സ്റ്റാർ നൈറ്റ് 2025  മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ

New Update
starnight

ന്യൂ ജേഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും ! ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ പ്രിയ താരങ്ങളുടെ വമ്പൻ താര നിരയാണ് അമേരിക്കൻ യാത്രയിൽ പങ്കെടുക്കുക. 

Advertisment

സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് മെഗാ ഇവന്റിൽ മലയാളികളുടെ പ്രിയ താരങ്ങളായ

നടി സാനിയ ഇയ്യപ്പൻ, മാളവിക മേനോൻ, ഗായകൻ ശ്രീനാഥ്, ഗായിക രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരൻ മഹേഷ്‌ കുഞ്ഞുമോൻ, നടൻ രാഹുൽ മാധവ്, മണിക്കുട്ടൻ, സംഗീതഞ്ജരായ മനോജ്‌ ജോർജ്, അനുപ് കോവളം, പാലക്കാട് മുരളി തുടങ്ങിയവർ പങ്കെടുക്കും. 

starnight1

സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കൻ ഐക്യ നാടുകളിൽ 2025 മെയ് ജൂൺ മാസങ്ങളിലാണ് പ്രിയ താരങ്ങൾ പര്യടനവുമായി എത്തുക.

സാനിയ ഇയ്യപ്പൻ : മലയാള സിനിമയിലെ യുവ പ്രേതിഭകളിൽ ഒരാളായ സാനിയ ഇയ്യപ്പൻ നടിയും മോഡലും ഡാൻസറുമാണ്. നൃത്തവും അഭിനയവും കൊണ്ട് ചെറുപ്പത്തിൽ തന്നെ ശ്രദ്ധ നേടിയ സാനിയ, സിനിമാ ലോകത്ത് സ്വന്തം ഇടം കണ്ടെത്തി

2014-ൽ, "ബാംഗ്ലൂർ ഡേയ്സ്" എന്ന ചിത്രത്തിലൂടെ ആണ് സാനിയ ബാലതാരമായി സിനിമയിലെത്തുന്നത്. 

'നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ' എന്ന് ആരാധകന്‍:  ഇല്ലെടാ കുട്ടാ എന്ന് സാനിയ

തുടർന്ന് 2018ൽ ക്വീൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സാനിയ മലയാള സിനിമയിൽ നിലയുറപ്പിച്ചു. 

മാളവിക മേനോൻ : മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായ അഭിനേത്രിയാണ് മാളവിക മേനോൻ.

കൂടാതെ മികച്ചൊരു നർത്തകി കൂടിയാണ് മാളവിക. 2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക്ത്.

ഗൗണിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി മാളവിക മേനോൻ

അതെ വർഷം ഇറങ്ങിയ 916 എന്ന സിനിമയിലൂടെയാണ് മാളവിക മലയാളികൾക്ക് സുപരിചിതയാവുന്നത് ഇന്ന് മലയാള മിനിമയിൽ നിറ സാന്നിധ്യമായ മാളവിക നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 മണിക്കുട്ടൻ : വ്യത്യസ്തവും സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ നടനാണ് മണിക്കുട്ടൻ.

 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിൽ വരവറിയിച്ചത്.

കായംകുളം കൊച്ചുണ്ണിയായി വന്ന് മലയാളിമനസ്സിനെ മോഷ്ടിച്ചെടുത്ത മണിക്കുട്ടനെ ചമയങ്ങളില്ലാതെ ബിഗ്ബോസ് വീട്ടില്‍ കണ്ടവര്‍ ആര്‍ദ്രരായി. മണിക്കുട്ടനെ നെഞ്ചിലേറ്റി ജനലക്ഷങ്ങള്‍ ആര്‍പ്പുവിളിയ്ക്കുന്നു, ''ഇവന്‍ ഞങ്ങളുടെ മണിക്കുട്ടന്‍, ഇവന്‍ ഞങ്ങളുടെ മണിമുത്ത്..!''

കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ മണിക്കുട്ടൻ നേരത്തെ പ്രിയങ്കരനായി തീർന്നിരുന്നു. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു. 

രാഹുൽ മാധവ് :  മലയാള സിനിമയിലെ പ്രതിഭാശാലിയായ താരമാണ് രാഹുൽ മാധവ്. തന്റെ മനോഹരമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറി.

2009-ൽ പുറത്തിറങ്ങിയ 'അതേ നേരം അതേ ഇടം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാഹുൽ മാധവ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് 'ബാങ്കോക്ക് സമ്മർ', 'വാടാമല്ലി', 'ഹാപ്പി ദർബാർ' തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', 'പൊറിഞ്ചു മറിയം ജോസ്' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടു.

മനോജ്‌ ജോർജ് :  മനോജ്‌ ജോർജ് ഒരു ബഹുമുഖ പ്രതിഭയാണ്. മലയാളത്തിൽ മനോജ്‌ ജോർജ് എന്ന പേര് കേൾക്കുമ്പോൾ നിരവധി ചിത്രങ്ങളാണ് മനസ്സിൽ തെളിയുന്നത്. സംഗീതം, അഭിനയം, തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ച ഒരു പ്രതിഭയാണ് അദ്ദേഹം

. സംഗീത ലോകത്ത് മനോജ്‌ ജോർജ് ഒരു അതുല്യനായ വയലിൻ വിദഗ്ധനാണ്. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്ന് വയലിൻ പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഗ്രാമി പുരസ്‌കാരം നേടിയ  ആൽബത്തിന്റെ കണ്ടക്ടർ, സ്‌ട്രിങ് അറേഞ്ചർ, വയലിനിസ്റ്റ്, കോറൽ അറേഞ്ചർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

starnigh2t

ശ്രീനാഥ് : മലയാള സംഗീത ലോകത്തെ പ്രതിഭാശാലിയായ ഗായകനാണ് ശ്രീനാഥ്. പ്രത്യേകിച്ചും റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീനാഥ് പ്രശസ്തനായത്. ഏഷ്യാനെറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനാഥ് സംഗീത ലോകത്ത് ശ്രദ്ധേയനായത്.

ഐഡിയ സ്റ്റാർ സിംഗറിൽ ശ്രീനാഥ് ആലപിച്ച ഗാനങ്ങൾ വളരെ ജനപ്രിയമായിരുന്നു. പ്രത്യേകിച്ചും വിജയ് ആരാധകനായ ശ്രീനാഥ് ആലപിച്ച തമിഴ് ഗാനങ്ങൾ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായിരുന്നു. സിനിമയിലും ശ്രീനാഥ് സജീവമായിരുന്നു. 'ഒരു കുട്ടനാടൻ ബ്ളോഗ്', 'മേ ഹും മൂസ' എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

മഹേഷ് കുഞ്ഞുമോൻ : മലയാളികൾക്ക് സുപരിചിതനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. നിരവധി പ്രശസ്തരുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന മഹേഷ്, അപകട ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഊമ്മൻ ചാണ്ടിയുടെയും പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും ശബ്ദം അനുകരിച്ചും പാട്ടുപാടിയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ അതുല്യ പ്രതിഭയാണ് മഹേഷ്.

മഹേഷിന്റെ തൊണ്ടയിൽ വഴങ്ങാത്ത ശബ്ദം ഇല്ലെന്നു വേണം പറയാൻ. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെയും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെയും ശബ്ദം ഏറെ കൃത്യതയോടെ അവതരിപ്പിക്കുന്ന മഹേഷ് ഇതിനകം നിരവധി സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളും ചെയ്തിട്ടുണ്ട്. എ ഐ സാങ്കേതിക വിദ്യയെ പോലും വെല്ലുന്നതാണ് മഹേഷിന്റെ ശബ്ദനുകാരണം എന്ന് സിനിമ താരങ്ങൾ വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

രേഷ്മ രാഘവേന്ദ്ര : സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് രേഷ്മ രാഘവേന്ദ്ര. 2014 ൽ "സ്റ്റാർ സിംഗർ" എന്ന റിയാലിറ്റി മ്യൂസിക് ഷോയുടെ ഏഴാം സീസണിൽ രണ്ടാം സ്ഥാനം നേടിയതോടെ രേഷ്മയുടെ സംഗീത ജീവിതം കുതിച്ചുയർന്നു.

ഒരു ഗായിക എന്ന നിലയിൽ, 2018 ൽ "ഓൾ ഇന്ത്യ റേഡിയോ" ആതിഥേയത്വം വഹിച്ച "ഓൾ ഇന്ത്യ ഗസൽ മത്സരത്തിൽ" രേഷ്മ പങ്കെടുത്തിട്ടുണ്ട്. ആകാശവാണിയിലും പ്രവർത്തിച്ചിട്ടുണ്ട്. 

അനൂപ് കോവളം : മലയാള ടെലിവിഷൻ ചരിത്രത്തിൽ റിയാലിറ്റി ഷോകളുടെ തുടക്കം മുതൽ ഇപ്പോളും സജീവമായി നിൽക്കുന്ന കലാകാരനാണ് അനൂപ് കോവളം.

പാട്ടുകാരൻ, കീബോഡിസ്റ്റ്, തബലിസ്റ്റ് എന്നിങ്ങനെ സംഗീതത്തിന്റെ സകല മേഖലയിലും പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. മെഗാ ഇവന്റുകളിൽ തകർപ്പൻ പ്രകടനവുമായി അനൂപ് കാണികളെ അമ്പരപ്പിക്കാറുമുണ്ട്. ഒരേ സമയം പാടാൻ പ്രയാസമുള്ള ഹരിമുരളീരവം പാടുകയും, അതിനൊപ്പം സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്ത അനൂപിന്റെ പ്രകടനം ഏറെ ശ്രദ്ദേയമായിരുന്നു. നിരവധി റിയാലിറ്റി ഷോകളിൽ ജനപ്രിയ സാന്നിധ്യമാണ്.


പാലക്കാട് മുരളി : കേരളത്തിലെ പ്രശസ്തനായ സംഗീതജ്ഞനാണ് പാലക്കാട് മുരളി. തബല, വേവ്ഡ്രം, ജാസ് എന്നിവയിൽ താള വിസ്മയം തീർക്കുന്ന മുരളി സംഗീത പ്രേമികളുടെ പ്രിയങ്കരനാണ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള നിരവധി സംഗീത നിശകളിലെ നിറസാന്നിധ്യവുമാണ് ഈ കലാകാരൻ. 


 2025 മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ വിവിധ നഗരങ്ങളിൽ മുഴുവൻ താരങ്ങളും പങ്കെടുക്കുന്നവയും അല്ലാതെ ചെറിയ ഗ്രൂപ്പുകളായും വിവിധ ബഡ്‌ജറ്റുകളിൽ ഷോ ലഭ്യമാണ്, കൂടുതൽ വിവരങ്ങൾക്കും ഷോ ബുക്കിങ്ങിനുമായി വിളിക്കുക - ജോസഫ് ഇടിക്കുള - ( 201 - 421 - 5303 ) ജെയിംസ് ജോർജ്- ( 973 - 985 - 8432 ) ബോബി ജേക്കബ് - ( 201 - 669 - 1477 ) 

Advertisment