സ്റ്റാർ എന്റർടൈൻമെന്റ് സിനി സ്റ്റാർ നൈറ്റ് 2025 സീസൺ 2 ആഗസ്ത് സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലുമായി എത്തുന്നു

New Update
cini star night fhgvjn
ന്യൂ ജേഴ്സി : മലയാളത്തിലെ ഏറ്റവും മികച്ച കലാകാരന്മാർ അണിനിരക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025 സീസൺ 2 ആഗസ്ത് സെപ്തംബർ  ഒക്ടോബർ മാസങ്ങളിൽ  അമേരിക്കയിലും കാനഡയിലുമായി എത്തുന്നു.

കേരളത്തിന്റെ ജനപ്രിയ  പ്രിയ നായിക നടി ഭാവന, ശ്രുതിലക്ഷ്മി, മണിക്കുട്ടൻ, പ്രമുഖ ഗായകരായ ശ്രീനാഥ്, നിതിൻ മാത്യു, ഗായികമാരായ മൃദുലാ വാര്യർ, രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരൻമാരായ  മഹേഷ്‌ കുഞ്ഞുമോൻ, അശ്വന്ത് അനിൽകുമാർ, അനുപ് കോവളം, പാലക്കാട് മുരളി എന്നിവരടങ്ങുന്ന കേരളത്തിലെ മികച്ച താരനിരയാണ്  ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ വരുന്ന ഓണക്കാലത്ത് അമേരിക്കൻ യാത്രയിൽ പങ്കെടുക്കുക.  

ഏപ്രിൽ മെയ് മാസങ്ങളിൽ അരങ്ങേറിയ സിനിസ്റ്റാർനൈറ്റ് സീസൺ 1 ന്റെ മികച്ച വിജയത്തിന് ശേഷമാണ്  സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ  അമേരിക്കയിലും കാനഡയിലുമായി 2025 ആഗസ്ത് സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ  പ്രിയ താരങ്ങൾ പര്യടനവുമായി എത്തുക.

സംഗീതവും നൃത്തവും കോമഡിയുമായി മലയാളികളെ ഉല്ലസിപ്പിക്കുവാൻ  മൂന്നു മണിക്കൂർ നീളുന്ന ഒരു പാക്ക്ഡ് പ്രോഗ്രാമായിരിക്കുമിത് എന്ന് സംഘാടകർ അറിയിച്ചു,
2025 ആഗസ്റ്റ് 29,30,31 സെപ്റ്റംബർ 5,6,7,12,13,14,19,20,21,26,27,28 ഒക്ടോബർ 3,4,5   എന്നി ദിവസങ്ങളിൽ   അമേരിക്കയിലും കാനഡയിലുമായി മുഴുവൻ താരങ്ങളും പങ്കെടുക്കുന്നവയും അല്ലാതെ ചെറിയ ഗ്രൂപ്പുകളായും വിവിധ ബഡ്‌ജറ്റുകളിൽ ഷോ ലഭ്യമാണ്,

കൂടുതൽ വിവരങ്ങൾക്കും ഷോ ബുക്കിങ്ങിനുമായി വിളിക്കുക - ജോസഫ് ഇടിക്കുള - ( 201 - 421 - 5303 ) ജെയിംസ് ജോർജ്- ( 973 - 985 - 8432 ) ബോബി ജേക്കബ് - ( 201 - 669 - 1477 )
Advertisment