പ്രതിഷേധത്തിനിടെ വിദ്യാർഥികൾ അറസ്റ്റിൽ; സ്കൂൾ ഫണ്ട് നിർത്തലാക്കുമെന്ന ഭീഷണിയുമായി ഗവർണർ

New Update
V

ടെക്സ‌സ്: ടെക്‌സസിലെ കൈലിൽ നടന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നടപടികൾക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് വിദ്യാർഥികളെ അറസ്‌റ്റ് ചെയ്ത നടപടിയെ അനുകൂലിച്ച് ഗവർണർ ഗ്രെഗ് അബ്ബോട്ട്. പഠനം തടസ്സപ്പെടുത്തുന്ന ഇത്തരം പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്കൂളുകളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisment

പ്രതിഷേധത്തിനിടെ മദ്യപിച്ചതിനും ഉദ്യോഗസ്‌ഥരെ ആക്രമിച്ചതിനുമാണ് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ പൊലീസ് അറസ്‌റ്റ് ചെയ്തത്. "കുറ്റകൃത്യം ചെയ്യുന്നത് ആരായാലും ശിക്ഷിക്കപ്പെടണം. ഇത്തരം പ്രതിഷേധങ്ങൾ അരാജകത്വത്തിന് കാരണമാകുന്നുവെന്നും ഇതിന് കൂട്ടുനിൽക്കുന്ന സ്കൂ‌ൾ അധികൃതർക്കെതിരെയും നടപടി വേണം' - ഗ്രെഗ് അബ്ബോട്ട് അഭിപ്രായപ്പെട്ടു.

പഠനത്തിന് പകരം വിദ്യാർഥികളെ പ്രതിഷേധിക്കാൻ വിടുന്ന സ്കൂളുകളുടെ സർക്കാർ ധനസഹായം നിർത്തലാക്കുന്നത് ആലോചനയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിനിയപ്പലിസിലെ ഐസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് ടെക്സസിലെ വിവിധ വിദ്യാലയങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഗവർണർ കർശന നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.

Advertisment