New Update
/sathyam/media/media_files/2026/03/06/c-2026-03-06-03-56-25.jpg)
നോർത്ത് കരോലൈന: ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നോർത്ത് കരോലൈന സ്വദേശിനിയായ ഹെതർ ഹിക്സ് ഓമനാണ് റാൻഡോൾഫ് കൗണ്ടി കോടതി ശിക്ഷ വിധിച്ചത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് മൈക്കൽ ജെയിംസ് ഓമനെ 2022-ൽ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
Advertisment
2022 ജൂണിൽ വീട്ടിൽ വച്ചാണ് മൈക്കൽ വെടിയേറ്റ് മരിച്ചത്. ഭർത്താവ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഹെതർ ആദ്യം പൊലീസിനു നൽകിയ മൊഴി. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ മൈക്കലിന്റെ ശരീരത്തിൽ നിന്ന് തോക്കിന്റെ അവശിഷ്ടങ്ങൾ (gunshot residue) കണ്ടെത്താനായില്ല. കൂടാതെ, മൂന്ന് അടിയിൽ കൂടുതൽ അകലെ നിന്നാണ് വെടിയേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us