ചതുരംഗ പലകയിൽ തന്ത്രയുദ്ധം തീർത്ത് കാൻജ് ചെസ് ടൂർണമെന്റ്

New Update
7bc930b3-f33e-423c-b6bc-0acf725a9fb6
ന്യൂ ജേഴ്‌സി :  കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് ന്യൂജഴ്‌സിയിലെ മലയാളി സമൂഹത്തിൽ ബുദ്ധിയും തന്ത്രപരമായ കരുനീക്കങ്ങളും കൊണ്ട് ആവേശകരമായ മത്സരമായി മാറി, പിസ്കാറ്റവേയിലെ ഫെയർവേ ക്ലബ്‌ഹൗസിൽ അരങ്ങേറിയ മത്സരം ചതുരംഗ പലകയിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ചു,
Advertisment

ഓരോ നീക്കവും കൃത്യമായ കണക്കുകൂട്ടലുകളും ദീർഘവീക്ഷണത്തോടെയും ചേർന്നതായിരുന്നു. ആക്രമണവും പ്രതിരോധവും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ, ചെറു പ്രായക്കാരും പരിചയസമ്പന്നരായ കളിക്കാരും തങ്ങളുടെ മികവ് തെളിയിച്ചു. ഒത്തുകൂടിയ പ്രേക്ഷകർ എല്ലാ വിഭാഗങ്ങളിലെയും മത്സരങ്ങൾ ആവേശത്തോടെ വീക്ഷിച്ചു,

പരിചയസമ്പന്നനായ ആർബിറ്റർ ജറാൾഡ് മത്സരങ്ങൾ കൃത്യമായി നിയന്ത്രിച്ചു.

വിജയികൾ:

ഓപ്പൺ വിഭാഗം
1. Asher Georgy
2. Navaneeth Krishna

അണ്ടർ 10 വിഭാഗം
1. Gabriel Zacharia
2. Shivang Sathish

അണ്ടർ 14 വിഭാഗം
1. Jovin Jithin
2. Mevin Nibu

KANJ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറർ ദയ ശ്യാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ അസ്‌ലം ഹമീദ്, സ്പോർട്സ് അഫയേഴ്സ് കോർഡിനേറ്റർ അനൂപ് മാത്യൂസ് രാജു, ഐ.ടി. ഓഫീസർ നിധിൻ ജോയ് ആലപ്പാട്ട്, പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് പ്രതിനിധി രേഖ നായർ, ചാരിറ്റി അഫയേഴ്സ് ചെയർമാൻ ജയകൃഷ്ണൻ എം മേനോൻ, കൾച്ചറൽ അഫയേഴ്സ് പ്രതിനിധി രേഖ പ്രദീപ്, യൂത്ത് അഫയേഴ്സ് പ്രതിനിധി ശ്രീകുമാർ കെ എസ് എന്നിവർ സന്നിഹിതരായി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സംഘടനാ മികവും ഉയർന്ന മത്സര നിലവാരവും കൈകോർത്ത ഈ ചെസ് ടൂർണമെന്റ്, KANJ ന്റെ കായിക-ബൗദ്ധിക പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നതായിപൊതുവെ വിലയിരുത്തപ്പെട്ടു.

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ) എല്ലാ വർഷവും നടത്തിവരുന്ന അനേകം കലാകായിക മത്സരങ്ങളിൽ ഒന്നായ ചെസ്സ് ടൂർണമെന്റ് സമൂഹത്തിലെ മികച്ച പ്രതിഭകളെ മുൻനിരയിലേക്ക് കൈപിടിച്ച് നടത്തുന്നതിന് സഹായിക്കുന്നുവെന്ന് പ്രസിഡന്റ് വിജയ് നമ്പ്യാർ, സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ  ഖുർഷിദ് ബഷീർ  എന്നിവർ അഭിപ്രായപ്പെട്ടു, 
ഏപ്രിൽ മാസത്തിൽ നടത്തപ്പെടുന്ന ഫണ്ട് റൈസിംഗ് ഇവന്റായ മസാല കോഫി എന്ന മ്യൂസിക് ഫെസ്റ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു, സംഘടനയുടെ മികച്ച പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിലേക്കായി നടത്തപ്പെടുന്ന ഈ പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി കമ്മറ്റി അറിയിച്ചു. പ്രവേശന ടിക്കറ്റുകൾക്ക് www.kanj.org സന്ദർശിക്കുക.


വാർത്ത - കാൻജ്  മീഡിയ ആൻഡ് കമ്യുണിക്കേഷൻസ്
Advertisment