നോർത്ത് ടെക്സസിലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് വിജയം

New Update
Dhchcjv

ഡാലസ് : മെയ് 3ന് നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ മലയാളികളായ രണ്ടു സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപെട്ടു. രണ്ടു ദശവർഷത്തിലധികമായി സണ്ണിവെയ്ൽ സിറ്റി കൗൺസിലർ, മേയർ എന്നീ നിലകളിൽ ആത്മാർഥ പ്രവർത്തനം കാഴ്ചവച്ച സജി ജോർജ് മൂന്നാമതും സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ വോട്ടർമാർ നൽകിയ അംഗീകാരമാണ് ഈ വിജയം.

Advertisment

മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിച്ച എലിസബത്ത് അബ്രഹാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിലും എതിരാളിയായ നദീം കരീമിനെ പരാജയപ്പെടുത്തുവാൻ എലിസബത്തിനു കഴിഞ്ഞു.

ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് ശക്തരായ രണ്ട് മലയാളികൾ പി. സി മാത്യു, ഡോ: ഷിബു സാമുവൽ, എന്നിവർ പരസ്പരം ഏറ്റുമുട്ടി പാരാജയപെട്ടപ്പോൾ ദെബോര മോറിസിന് വിജയം എളുപ്പമായി. ഗാർലാൻഡ് സിറ്റി മേയർ തിരെഞ്ഞെടുപ്പിൽ പി സി മാത്യു മൂന്നാം സ്ഥാനത്തും, ഡോ. ഷിബു സാമുവേൽ നാലാം സ്ഥാനത്തുമാണ്. ആറ് പേരാണ് ഗാർലാൻഡ്മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.