കാറിൽ പിന്തുടർന്നു, വഴി തടഞ്ഞു; ഹൂസ്റ്റണിൽ സംഘർഷത്തിൽ വെടിയേറ്റ് രണ്ട് പേർ മരിച്ചു

New Update
G

ഹൂസ്റ്റൺ: കാറിൽ പിൻതുടർന്ന് വഴി തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പേർ വെടിയേറ്റു മരിച്ചു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് വെടിവച്ചതെന്ന് വെടിവച്ചയാൾ മൊഴി നൽകിയതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.

Advertisment

വെള്ളിയാഴ്ച രാത്രി സ്പ്രിങ് ഏരിയയിലെ ഗ്രീൻഗേറ്റ് ഡ്രൈവിലാണ് സംഭവം. വെടിവച്ചയാൾ നൽകിയ വിവരം അനുസരിച്ച്, മരിച്ചവർ ഇയാളെ കുറച്ചുദൂരം കാറിൽ പിന്തുടരുകയും സമീപപ്രദേശത്തെത്തിയപ്പോൾ വഴി തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് എല്ലാവരും കാറിൽ നിന്ന് പുറത്തിറങ്ങുകയും, മരിച്ചവർ തന്നെയും തന്റെ കാറും ചവിട്ടുകയും ചെയ്തപ്പോൾ സ്വയരക്ഷയ്ക്കായി വെടിവയ്ക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

വെടിയേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തും, മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. 7-കാരനായ തിമോത്തി അണ്ടർവുഡ്, 59-കാരനായ കെയ്ത്ത് മക്ഡൊണാൾഡ് എന്നിവരാണ് മരിച്ചത്. വെടിവച്ചയാൾ സംഭവസ്ഥലത്ത് തന്നെ തുടരുകയും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്തു. കേസിൽ ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും എച്ച് സി എസ് ഒ വ്യക്തമാക്കി. കേസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് പരിശോധിക്കും.

Advertisment