ഇമിഗ്രേഷൻ സർവീസസ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്

New Update
Hggh

 യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഇമിഗ്രേഷൻ സർവീസസ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്സസ് സർവീസ് സെന്ററിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. യുഎസ് പൗരന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത.

Advertisment

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഇമിഗ്രേഷൻ അപേക്ഷകൾ പരിശോധിക്കുക, അഭിമുഖങ്ങൾ നടത്തുക, ദേശീയ സുരക്ഷാ പരിശോധനകളിൽ സഹായിക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കേണ്ടി വരും. അപേക്ഷകർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന രേഖകളും ലഹരിമരുന്ന് പരിശോധനാ റിപ്പോർട്ടും ആവശ്യമാണ്. USAJOBS.gov എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Advertisment