/sathyam/media/media_files/2025/11/28/v-2025-11-28-04-02-19.jpg)
ന്യൂയോർക്ക്: ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താൻ സാധ്യതയുള്ളതിനെ തുടർന്ന് രാജ്യത്തുടനീളം വിറ്റഴിച്ച 41,000ത്തിലധികം നേസൽ സ്പ്രേ തിരിച്ചുവിളിച്ചു. വാൾഗ്രീൻസ് വിപണനം ചെയ്യുന്ന നേസൽ സ്പ്രേയുടെ ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്.
ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ് ഡി എ) നൽകുന്ന വിവരമനുസരിച്ച്, ഈ ഉൽപന്നത്തിൽ സ്യൂഡോമോണസ് ലാക്റ്റിസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ടാമിനേഷൻ (അണുബാധ) ആശങ്കകളെ തുടർന്നാണ് നടപടി. ഈ ഉൽപന്നം വാങ്ങിയ ഉപഭോക്താക്കൾ ഉടൻ തന്നെ അതിന്റെ ഉപയോഗം നിർത്തിവെക്കുകയും വാൾഗ്രീൻസിൽ തിരികെ നൽകുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
സ്യൂഡോമോണസ് ലാക്റ്റിസ് ബാക്ടീരിയ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും ഇത് കൂടുതൽ അപകടകരമാണ്. പനി, തണുപ്പ്, ക്ഷീണം, തലവേദന, പേശിവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ആശയക്കുഴപ്പം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
എങ്കിലും, ഈ തിരിച്ചുവിളിക്കലിനെ ‘ലെവൽ II’ ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. അതായത്, ഈ ഉൽപന്നം താൽക്കാലികമോ പരിഹരിക്കാവുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം, എന്നാൽ ഗുരുതരമായ ദോഷത്തിനുള്ള സാധ്യത വളരെ വിദൂരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us