തെറ്റായി നാടുകടത്തിയതിനെ വിമർശിച്ചു; യുഎസ് നീതിന്യായ വകുപ്പിലെ അഭിഭാഷകനെതിരെ നടപടി

New Update
Rrtghhj

മേരിലാൻഡ് : മേരിലാൻഡിൽ നിന്ന് എൽ സാൽവഡോറിലെ ഉയർന്ന സുരക്ഷാ ജയിലിലേക്ക് ഒരാളെ തെറ്റായി നാടുകടത്തിയതിനെക്കുറിച്ച് പരസ്യമായി ആശങ്കപ്പെട്ട നീതിന്യായ വകുപ്പിലെ അഭിഭാഷകനെ അഭിഭാഷകനെ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിച്ചു.

Advertisment

കഴിഞ്ഞ മാസം നാടുകടത്തിയ കിൽമർ അബ്രെഗോ ഗാർസിയയെ യുഎസിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് യുഎസ് ജില്ലാ ജഡ്‌ജി വെള്ളിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഫെഡറൽ കോടതി ഹിയറിങ്ങിൽ ട്രംപ് ഭരണകൂടത്തെ പ്രതിനിധീകരിച്ചത് എറെസ് റുവേനിയായിരുന്നു.

ഏകദേശം 15 വർഷമായി ഡിഒജെ അഭിഭാഷകനായി സേവനമനുഷ്ഠിക്കുകയും അടുത്തിടെ ഡിപ്പാർട്ട്‌മെന്റിന്റെ ഇമിഗ്രേഷൻ ലിറ്റിഗേഷൻ ഓഫിസിന്റെ ആക്ടിങ് ഡപ്യൂട്ടി ഡയറക്‌ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത റുവേനി, സർക്കാരിന്റെ നിലപാട് സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തായി അറ്റോർണി ജനറൽ പാം ബോണ്ടി പ്രസ്താവനയിൽ പറഞ്ഞു

Advertisment