New Update
/sathyam/media/media_files/2026/01/09/c-2026-01-09-05-53-13.jpg)
മിനിയാപൊളിസ് ∙ ബുധനാഴ്ച മിനിയാപൊളിസിൽ ഫെഡറൽ ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. മിനിയാപൊളിസിൽ സ്ഥിരതാമസമാക്കിയ 37 വയസ്സുകാരിയായ റെനെ നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടതെന്ന് അവരുടെ മാതാവ് ഡോണ ഗാംഗർ സ്ഥിരീകരിച്ചു.
Advertisment
മിനിയാപൊളിസിലെ പോർട്ട്ലാൻഡ് അവന്യൂവിൽ ബുധനാഴ്ച രാവിലെയാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ റെനെ കൊല്ലപ്പെട്ടു. 2023-ൽ മരിച്ച ടിമ്മി റേ മക്ലിൻ ജൂനിയർ ആണ് റെനെയുടെ ഭർത്താവ്. ഇവർക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റാണ് വെടിവച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മിനിയാപൊളിസ് സിറ്റി കൗൺസിൽ അംഗങ്ങൾ റെനെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us