/sathyam/media/media_files/2026/02/20/c-2026-02-20-04-02-03.jpg)
ടെക്സസ്: നോർത്ത് ടെക്സസിൽ മദ്യലഹരിയിൽ ആശുപത്രിയിലെത്തി രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. ദന്തഡോക്ടറായ കെല്ലി ബക്ക് (36) ആണ് പിടിയിലായത്. ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിലായിരുന്നു സംഭവം. രാവിലെ മുതൽ ഇവർ രോഗികളെ ചികിത്സിച്ചിരുന്നു.
ഡോക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ ഡോക്ടർ മദ്യലഹരിയിലാണെന്ന് ബോധ്യപ്പെട്ടു. സ്റ്റാഫിങ് ഏജൻസി വഴി കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കിൽ ജോലിക്ക് എത്തിയതായിരുന്നു കെല്ലി ബക്ക്.
സ്റ്റേറ്റ് ജയിൽ ഫെലണി (സ്റ്റേറ്റ് ജയിൽ ഫെലോണി) നിയമപ്രകാരം മദ്യപിച്ച് ശസ്ത്രക്രിയ നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഡോക്ടറെ ഗ്രേയ്സൺ കൗണ്ടി ജയിലിലേക്ക് മാറ്റി. രക്ത പരിശോധനയുടൈ ഫലം ലഭിച്ചതിനു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us