ബ്രിസ്റ്റോൾ: അടൂരിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മ ഒരുക്കുന്ന ഈ വർഷത്തെ 'അടൂർ സംഗമം' ഒക്ടോബർ 26ന് ബ്രിസ്റ്റോളിൽ വച്ച് സംഘടിപ്പിക്കും. ചെണ്ടമേളം, ക്ലാസിക്കൽ ഡാൻസ് തുടങ്ങി വ്യത്യസ്തങ്ങളായ കലാപരിപാടികൾ ഈ വർഷത്തെ ഒത്തുചേരലിന് മാറ്റ് കൂട്ടും.
കല, സാമൂഹിക - സാംസ്കാരിക മേഖലകളിൽ കേരളത്തിനു മാത്രമല്ല ലോകത്തിനു തന്നെ ഉന്നതമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങൾ അടൂർ നിവാസികൾക്ക് എന്നും അഭിമാനമാണ്.
ജോലി - പഠന സംബന്ധമായി അടൂരിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും യു കെയിലേക്ക് കുടിയേറി പ്രവാസ ജീവിതം നയിക്കുന്ന പ്രിയപ്പെട്ടവർ, സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും നാം വളരെ അധികം സ്നേഹിക്കുന്ന നമ്മുടെ നാടിനെയും വിട്ട് യു കെയിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറിയവർക്ക് പരസ്പരം കാണുന്നതിനും സ്നേഹ ബന്ധങ്ങൾ പുതുക്കുന്നതിനും ഒത്തുചേരുന്നതിനുമായുള്ള സുവർണ്ണാവസരത്തിനായി ബ്രിസ്റ്റോളിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NB: മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും സംഗമത്തിൽ പ്രവേശനം ഉണ്ടായിരിക്കുക.
സംഗമത്തിൽ പേര് രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ചുവടെ ചേർത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക.
റെജി തോമസ്: 07533499858
ലിജോ കുഞ്ഞുഞ് ജോഷ്വാ: 07741 976792
അജി പാപ്പച്ചൻ: 07944 999792
സൈമൺ ചെറിയാൻ: 07404725150