New Update
/sathyam/media/media_files/2025/11/12/v-2025-11-12-04-13-27.jpg)
ലണ്ടന്‍: ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും ന്യൂസ് ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടേര്‍ണസും രാജിവച്ചു. പക്ഷപാതം, സെന്‍സര്‍ഷിപ്, വ്യാജ വിഡിയോ തുടങ്ങിയ ആരോപണങ്ങളാണ് ഇരുവരുടെയും രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
Advertisment
ഒരു പനോരമ ഡോക്യുമെന്ററിയില്‍ അമേരിക്കല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിഡിയോ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തത് ബിബിസിയുടെ വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും പാര്‍ലമെന്ററി കമ്മിറ്റിക്കു മുമ്പാകെ ഇരുവരും സമ്മതിച്ചു.
ജനുവരി ആറിന് ട്രംപ് നടത്തിയ ഒരു പ്രസംഗമാണ് ദൃശ്യങ്ങളില്‍ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. ബിബിസി തനിക്കെതിരേ വ്യാജ വാര്‍ത്ത നല്‍കിയെന്ന് ട്രംപ് ആരോപണം ഉന്നയിച് ഉന്നയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us