പഴയ സ്മാര്‍ട് ഫോണും ലാപ്ടോപ്പും വില്‍ക്കും മുന്‍പേ നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റയും നീക്കം ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ടോ. നിങ്ങളുടെ ഫോട്ടോകളും പേഴ്സണല്‍ ഫയലുകളും നീക്കം ചെയ്ത് സിസ്ററം പൂര്‍ണമായും റീ സെറ്റ് ചെയ്താലും ചില ഡേറ്റകള്‍ അവയില്‍ അവശേഷിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. ഹാക്കേഴ്സിന് ഇവയില്‍ നിന്ന് എളുപ്പത്തില്‍ നിങ്ങളുടെ പാസ് വേഡുകളും ബാങ്ക് രേഖകളും തിരിച്ചെടുക്കാനും സാധിച്ചേക്കും.
90 ശതമാനം വരുന്ന സെക്കന്‍ഡ് ഹാന്‍ഡ് ലാപ് ടോപ്പുകളിലും ഹാര്‍ഡ് ൈ്രഡവുകളിലും മെമ്മറി കാര്‍ഡുകളിലും റിക്കവര്‍ ചെയ്യാവുന്ന ഡേറ്റ ഉണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നതെന്ന് ഓസ്ട്രേലിയയിലെ സിക്യു യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.
വില്‍ക്കുന്നതിനു മുന്‍പ് അതെങ്കിലും ഡേറ്റ വൈപ്പിങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാല്‍ഡ ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പൂര്‍ണമായും ഡേറ്റ നീക്കം ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഷ്രെഡിറ്റ് പോലുള്ള സുരക്ഷിതമായ ഡേറ്റ വൈപ്പിങ് ഓപ്ഷനുകള്‍ സ്വീകരിക്കാം. ഐഫോണുകളില്‍ ഡേറ്റ എന്‍ക്രിപ്റ്റ് ഉള്ളത് കൊണ്ട് റിസെറ്റിങ് അല്‍പം കൂടി ഏളുപ്പമാണ്.
വളരെ രഹസ്യമായി വയ്ക്കേണ്ട ഡേറ്റയാണ് നിങ്ങളുടെ ഹാര്‍ഡ് ൈ്രഡവില്‍ ഉള്ളതെങ്കില്‍ ഫിസിക്കലി അവ നശിപ്പിക്കുന്നതിലൂടെ ചോര്‍ച്ച ഒഴിവാക്കാം. ശക്തമായ കാന്തികമണ്ഡലം ഉപയോഗിച്ചോ ഉരുക്കിയോ, ഡ്രില്‍ ചെയ്തോ , ചെറു കഷ്ണങ്ങളാക്കി നുറുക്കിയോ, പൊടിച്ചോ ഇവ ഇല്ലാതാക്കാം. ഏറ്റവും സുരക്ഷിതമായ മാര്‍ഗവും ഇതാണ്.