ന്യൂ യോർക്കിൽ മലയാളി പൈതൃക മാസം ആചരിക്കാൻ അസംബ്ലിയിൽ ബിൽ അവതരിപ്പിച്ചു

New Update
Bvfhbg

2025 മേയ് മലയാളി പൈതൃക മാസമായി ആചരിക്കാൻ നിയമനിർമാണത്തിനുള്ള ബിൽ ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാർ അവതരിപ്പിച്ചു. ന്യൂ യോർക്കിൽ നിർണായക സാന്നിധ്യമുള്ള മലയാളികളുടെ സാംസ്‌കാരിക സംഭാവനകൾ നമ്പർ 558 പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. 

Advertisment

2012 യുഎസ് സെൻസസ് അനുസരിച്ചു ഏതാണ്ട് 644,097 മലയാളി പൈതൃകമുള്ളവരാണ് യുഎസിൽ ഉള്ളത്. ഏറ്റവുമധികം ന്യൂ ജേഴ്സിയിലെ ബെർഗെൻ കൗണ്ടി, ന്യൂ യോർക്കിലെ റോക്‌ലാൻഡ് കൗണ്ടി എന്നിവിടങ്ങളിലാണ്.

അസംബ്ലിയിലെ ആദ്യ ഇന്ത്യൻ അംഗമായ രാജ്‌കുമാർ ഒരു സംഘം മലയാളി സമൂഹ നേതാക്കളെ അസംബ്ലിയിലേക്കു സ്വാഗതം ചെയ്തു. ന്യൂ യോർക്കിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനകളിൽ ഒന്നായ പയനിയർ ക്ലബ് അംഗങ്ങളെ അവർ പരിചയപ്പെടുത്തി.

ജാതിക്കും മതത്തിനും അതീതമായി കേരളത്തിൽ കാണുന്ന ഐക്യത്തെ കുറിച്ച് രാജ്‌കുമാർ പറഞ്ഞു. പ്രകൃതി രമണീയത, സാക്ഷരത എന്നിവ അവർ ഉയർത്തിപ്പിടിച്ചു.

ബിൽ പാസായാൽ വർഷം തോറും കേരള പാരമ്പര്യങ്ങളും പൈതൃകവും എടുത്തുകാട്ടുന്ന പരിപാടികളുമായി മലയാളി പൈതൃക മാസം ന്യൂ യോര്കിൽ ആഘോഷിക്കും.