കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

New Update
Gggfg

സെന്റ് ജോൺസ്: കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളി പൈലറ്റ് പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ "ശ്രീശൈലത്തിൽ ഗൗതം സന്തോഷിന്റെ (27) മൃതദേഹം തിങ്കളാഴ്ച

Advertisment

നാട്ടിലെത്തിക്കും. പുലർച്ചെ 2.45 ന് തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

ജൂലൈ 26 ന് പടിഞ്ഞാറൻ ഫിൻലൻഡ് ആൻഡ് ലാബ്രഡോർ പട്ടണമായ ഡീർലേക്കിലുണ്ടായ വിമാനാപകടത്തിലാണ് ഗൗതം സന്തോഷ് ഉൾപ്പെടെ രണ്ടു പേർ മരിച്ചത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു.

മൃതദേഹം നാട്ടിലെത്തിക്കേണ്ടെന്ന് കാനഡ എംബസി അറിയിച്ചിരുന്നു. മൃതദേഹം എംബാം ചെയ്യുന്നതും കാനഡയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതും പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു എംബസി അധികൃതർ. കാനഡയിൽ സംസ്കരിക്കണമെന്നും അധികൃതർ നിർദേശിച്ചിരുന്നു.

എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഗൗതം സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ധാരണയായത്.

Advertisment