പാരിസ്: പി എസ്ജിയുടെ ചാംപ്യന്‍സ് ലീഗ് വിജയാഘോഷത്തിനിടെ ഫ്രാന്‍സില്‍ സംഘര്‍ഷം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്കു പരുക്കേറ്റു. പലയിടത്തും പൊലീസും ആരാധകരും ഏറ്റുമുട്ടി. നൂറു കണക്കിനുപേരെ അറസ്ററ് ചെയ്തിട്ടുണ്ട്.
തെക്കു പടിഞ്ഞാറന്‍ നഗരമായ ഡാക്സില്‍ ആഘോഷത്തിനിടെ പതിനേഴുകാരന്‍ കുത്തേറ്റു മരിച്ചു. മധ്യ പാരീസില്‍ സ്കൂട്ടര്‍ യാത്രികനെ മറ്റൊരു സംഘം വാഹനം ഇടിച്ചുകൊന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ പാരീസില്‍ അടക്കം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്