Advertisment

യുകെയിലെ എല്ലാവർക്കും ആരോഗ്യ വിദഗ്ധരുടെ കോവിഡ് മുന്നറിയിപ്പ്

New Update
manama

യുകെ: ബ്രിട്ടണിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവ് നേരിടുന്നുണ്ടെന്ന് രോഗപ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂൾ കുട്ടികൾ ക്ലാസുകളിലേക്ക് തിരികെ മടങ്ങിയതും കൂടുതൽ ആളുകൾ 'വർക്ക്‌ ഫ്രം ഹോം' വിട്ടു ഓഫീസിൽ ചെന്ന് ജോലി ചെയ്തു തുടങ്ങിയതും ഇതിനു കാരണങ്ങളാണ്.

Advertisment

ഈ ആഴ്‌ചയിൽ തന്നെ കൂടുതൽ ജനങ്ങൾക്ക് അണുബാധ ഉണ്ടാകുമെന്നുമാണ് ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഗ്രൂപ്പിന്റെ ഡയറക്‌ടർ പ്രൊഫസർ സർ ആൻഡ്രൂ പൊള്ളാർഡ് പറയുന്നത്. മാത്രമല്ല, എൻഎച്എസിൽ ഇപ്പോഴുണ്ടായ പണിമുടക്ക് ആരോഗ്യ സംവിധാനത്തിൽ കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു. 

ക്രിസ്മസ് - ന്യൂ ഇയർ സമയത്ത് കോവിഡ് -19, സാധാരണ ഫ്ലൂ എന്നീ കേസുകളുടെ വർദ്ധനവ്  നിരീക്ഷിക്കപ്പെട്ടിരുന്നു, കൂടാതെ, കാലാവസ്ഥ വ്യതിയാനമനുസരിച്ചു രോഗ വർധനവിന് കൂടുതൽ സാധ്യതയുണ്ടെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ ഡാറ്റ സാക്ഷ്യപ്പെടുത്തുന്നു.

എങ്കിലും, 'പാൻഡെമിക് തിരികെ എത്താനുള്ള ഗുരുതരമായ അപകട സാധ്യതയുള്ള ഒരു ഘട്ടമാണ് ഇപ്പോൾ എന്നല്ല, സാധാരണ ശൈത്യകാല അരക്ഷിതകൾക്കൊപ്പം മറ്റൊരു വൈറസും അവസരം നോക്കിയിരിക്കുന്നു' പൊള്ളാർഡ് പറയുന്നു.

Advertisment