Advertisment

വോയ്സ് മെസേജ് കേട്ട് കഷ്ടപ്പെടണ്ട, ഇനി വായിച്ചെടുക്കാം; പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്

New Update
876tfghnjm

പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. ശബ്ദ സന്ദേശം അക്ഷരങ്ങളാക്കി മാറ്റാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ് എത്തിയിട്ടുള്ളത്. ഇതോടെ സന്ദേശങ്ങള്‍ കേള്‍ക്കുന്നതിന് പകരം അത് വായിക്കാന്‍ സാധിക്കും. ശബ്ദ സന്ദേശം കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ഫീച്ചര്‍ ഏറെ ഉപകാരപ്പെടുമെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നു. നിങ്ങളുടെ ജോലി തുടര്‍ന്നുകൊണ്ട് തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി പറയുന്നു.

പുതിയ ഫീച്ചര്‍ വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും. ആദ്യഘട്ടത്തില്‍ ഏതാനും ഭാഷകളില്‍ മാത്രമാകും ഈ സൗകര്യം. വരും മാസങ്ങളില്‍ മറ്റു ഭാഷകളിലും ഈ സൗകര്യം ലഭ്യമാകും. ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം കൂടുതല്‍ വ്യക്തിപരമാക്കുന്നതാണെന്ന് വാട്സാപ്പിന്‍റെ ബ്ളോഗ് പോസ്ററില്‍ പറയുന്നുണ്ട്.

Advertisment

നിങ്ങള്‍ എത്ര ദൂരെയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ശബ്ദം കേള്‍ക്കുക എന്നത് ഏറെ പ്രത്യേകതയുള്ളതാണ്. എന്നാല്‍, ചില സമയങ്ങളില്‍ നിങ്ങള്‍ യാത്രയിലോ ശബ്ദമുഖരിതമായ സന്ദര്‍ഭത്തിലോ ആണെങ്കില്‍, ദീര്‍ഘമായ ശബ്ദസന്ദേശം വന്നാല്‍ അത് കേള്‍ക്കാന്‍ കഴിയണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ വോയിസ് മെസേജ് ട്രാന്‍സ് ക്രിപ്റ്റ്സ് അവതരിപ്പിക്കുകയാണ് എന്നാണ് വാട്സാപ്പ് വ്യക്തമാക്കിയത്.

അതായത് ശബ്ദ സന്ദേശം ടെക്സ്ററാക്കി മാറ്റുക. വാട്സാപ്പിന് അടക്കം മറ്റാര്‍ക്കും സ്വകാര്യ സന്ദേശങ്ങള്‍ കേള്‍ക്കാനും വായിക്കാനും കഴിയില്ലെന്നും കമ്പനി പറയുന്നു. പുതിയ ഫീച്ചര്‍ ലഭിക്കാനായി ആദ്യം വാട്സാപ്പിന്‍റെ സെറ്റിങ്സില്‍ നിന്നും ചാറ്റ്സ് മെനുവില്‍ പോകണം. ഇതില്‍ വോയിസ് മെസേജ് ട്രാന്‍സ് ക്രിപ്റ്റ്സ് എന്ന ഒപ്ഷന്‍ ഉണ്ടാകും. ഇത് ഓണാക്കി ട്രാന്‍സ് ക്രിപ്റ്റ് ചെയ്യപ്പെടേണ്ട ഭാഷ തെരഞ്ഞെടുക്കാം. തുടര്‍ന്ന് ശബ്ദ സന്ദേശത്തില്‍ ദീര്‍ഘനേരം അമര്‍ത്തിയാല്‍ "ട്രാന്‍സ് ൈ്രകബ് ' ഓപ്ഷന്‍ വരും. ഇതില്‍ അമര്‍ത്തിയാല്‍ ശബ്ദ സന്ദേശം അക്ഷര രൂപത്തിലായി മാറുകയും തുടര്‍ന്ന് വായിക്കുകയും ചെയ്യാം.

ഒരേ സമയം വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകുമെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കേള്‍വി പ്രശ്നമുള്ളവര്‍, കേള്‍ക്കുന്നതിനേക്കാള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ എന്നിവര്‍ക്കും ഇത് ഏറെ പ്രയോജനകരമാകും. ഒരുആപ്ളിക്കേഷന്‍ ഇത്തരത്തില്‍ ഗുണകരമാകുന്നത് നല്ല ലക്ഷണമായി ഒരുപാടാളുകള്‍ കാണുന്നുണ്ടെന്നതാണ് വാട്സാപ്പിന്റെ കാഴ്ചപ്പാട്.

Advertisment