ഇസ്താംബൂള്‍: ഇസ്താംബുളില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മര്‍മര കടലിന്‍റെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ കുലുങ്ങിയെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തുര്‍ക്കിയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണിത്. ഇസ്താംബൂളിന്‍റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളായ സിലിവ്രി, ബുയുക്സെക്മെസ് ജില്ലകളിലാണ് ഭൂകമ്പങ്ങള്‍ ഉണ്ടായത്.
നഗരത്തില്‍ നിന്നും ഏറെ അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണെങ്കിലും ഇവ രണ്ടും പ്രമുഖ സ്ഥലങ്ങളാണ്. നഗരത്തിന്‍റെ തിരക്കില്‍ നിന്നും ആളുകള്‍ മാറിതാമസിക്കാന്‍ ശ്രമിക്കുന്നതോടെയാണ് ഈ പ്രദേശങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്ളാംബുള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മുന്‍പ് തന്നെ ശാസ്ത്രജ്ഞര്‍മാര്‍ ഭൂകമ്പം പ്രവചിച്ചിരുന്നു. ഇത് വരാനിരിക്കുന്ന ഒരു വലിയ ഭൂകമ്പത്തിന്‍റെ സൂചനയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.