/sathyam/media/media_files/2025/06/04/OQ5aTO0C4vB3kYRp5DJU.jpg)
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദി യുടെ 21-ാം സമ്മേളനം ആഗോള പ്രവാസി ശബ്ദമായി മാറി.
മെയ് 31-ാം തീയതി വൈകുന്നേരം നാലുമണിക്ക് (15:00 യുകെ, 19:30 ഇന്ത്യന് സമയം) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരികവേദി വേൾഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംബാസിഡറും, കേരള ഹൈക്കോടതിയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂട്ടറും, സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു.
അമേരിക്കൻ റീജിയണിലെ പ്രമുഖ ഗായികയും, വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസ് പ്രസിഡൻ്റുമായ ആൻസി ജോൺസണ് തലശല്ലൂരിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് കലാസാംസ്ക്കാരികവേദി ആരംഭിച്ചത്.
സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകനും, വേൾഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംബാസിഡറുമായ അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ്, അഡ്വ. ജോർജ്ജ് വി. തോമസ്, അഡ്വ. വിൽസൻ ഉറുമീസ് അരീക്കൽ എന്നിവർ മുഖ്യാഥിതികളായിരുന്നു.
പ്രവാസികളുടെ സ്വത്തു സംരക്ഷണം, ഒ.സി.ഐ, പി.ഐ.ഒ കാർഡ്, പൗരത്വനിയമം, പവർ ഓഫ് അറ്റോണി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു ചർച്ചകൾ നട ന്നത്.
വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡൻ്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു.
തുടർന്നു നടന്ന ചർച്ചകളിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡൻ്റ് തോമസ് അറമ്പൻകുടി, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡൻ്റ് ഡോ. ജിമ്മി ലോനപ്പൻ, അഡ്വ. സിസിലി കുരിയാക്കോസ്, പ്രസിദ്ധ സാഹിത്യകാരനായ കാരൂർ സോമൻ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡൻ്റ് പ്രൊഫസർ ഡോ. ലളിത മാത്യു,
ജർമൻ പ്രൊവിൻസ് ചെയർമാൻ ബാബു ചെമ്പകത്തിനാൽ, സെക്രട്ടറി ചിനു പടയാട്ടിൽ, വൈസ് പ്രസിഡൻ്റ് ജെയിംസ് പാത്തിക്കൻ, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ട്രഷറർ ഷൈബു ജോസഫ്, വൈസ് പ്രസിഡൻ്റ് രാജു കുന്നക്കാട്ട്, യു.കെ പ്രൊവിൻസ് പ്രസിഡൻ്റ് സൈബിൻ പാലാട്ടി, യു.കെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് ചെയർമാൻ ലിതീഷ് രാജ് പി. തോമസ്, അജ്മൻ പ്രൊവിൻസ് പ്രസിഡന്റ് ഡയിസ് ഇടിക്കുള, ദുബായി പ്രൊവിൻസ് ചെയർമാൻ പോൾസൻ കെ.എ, പ്രസിദ്ധ സൈക്കോളജിസ്റ്റും, എഴുത്തുകാരനും, മുൻ ദുബായി പ്രൊവിൻസ് ചെയർമാനുമായ ഡോ. ജോർജ് കാളിയാടൻ, പ്രൊഫസർ അന്നക്കുട്ടി ഫിൻഡെ വലിയമംഗലം, ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രസിഡൻ്റ് പ്രദീബ്, പ്രമുഖ വ്യവസായി സണ്ണി വെളിയത്ത്, ജോസ്കുട്ടി കളത്തിപറമ്പിൽ എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
ഒ.സി.ഐ, പി.ഐ.ഒ., പ്രവാസികളുടെ സ്വത്തു സംരക്ഷണം, പവർ ഓഫ് അ റ്റോണി തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചു വിശദമായി ചർച്ചകൾ നടന്നു. ഇത്തരം വിഷയങ്ങളിൽ പ്രവാസികൾക്ക് നിയമോപ ദേശം തരുവാൻ തയ്യാറാണെന്ന് എ.ഡി.ജി.പി അഡ്വ. ഗ്രേഷ്യസ് കുരിയാക്കോസ് പറഞ്ഞു.
സ്വത്തവകാശനിയമം, വ്യക്തിഗത നിയമം എന്നിവയിൽ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള അഡ്വ. ജോർജ് വി. തോമസ് സ്വത്തവകാശത്തെക്കുറിച്ചും, വ്യക്തിഗത നിയമങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു.
മുപ്പത്തിയാറു വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. വിൽസൻ ഉറുമീസ് അരീക്കൽ കേരളത്തിലെ പല പ്രമാദ കേസുകളും ഏറ്റെടുത്തിട്ടുള്ള അഭിഭാഷകനാണ്.
ഭരണഘടനാപരമായ വിഷയങ്ങളിൽ കൂടുതൽ പ്രാവീണ്യം നേടിയിട്ടുള്ള അഡ്വ. വിൽസൻ ഉറുമീസ്, പ്രവാസികളുടെ സ്വത്തു സംരക്ഷണത്തെക്കുറിച്ചും, പ്രവാസികൾ നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പവർ ഓഫ് അറ്റോണി കൊടുത്തു ചതിക്കുഴികളിൽ പെടുന്നതി നെക്കുറിച്ചും വിശദമായി സംസാരിച്ചു.
കേരളത്തിന്റെ തനിമ തുളുമ്പിയ ഈണങ്ങൾ കൊണ്ട്, ചുവടുകൾ വച്ചു അയർലണ്ട് വിമൻസ് ഫോറം അവതരിപ്പിച്ച സംഘന്യത്തം നയനാനന്ദകരവും, ആകർഷണീയവുമായിരുന്നു. യൂറോപ്പിലെ പ്രശസ്ത ഗായകനും, മ്യൂസിക് അധ്യാപകനുമായ ജോസ് കവല ചിറ, ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റും, ഗായകനുമായ ജെയിംസ് പാത്തിക്കൻ, അമേരിക്കൻ റീജിയണിലെ പ്രമുഖ ഗായികയും നോർത്ത് ടെക്സാസ് പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ ആൻസി തലശല്ലൂർ എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീ തത്തിന്റെ താളമർമരങ്ങളെ തൊട്ടുണർത്തുന്നതായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും, കലാസാംസ്കാ രികരംഗത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിയുമായ ഗ്രിഗറി മേടയിലാണ് ഈ കലാ സാംസ്കാരികവിരുന്ന് കൂടുതൽ ആസ്വാദ്യകരമാക്കി പകർന്നു തന്നത്.
കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ഡേവീസാണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. യു.കെയിലെ വേൾഡ് മലയാളി കൗൺസിൽ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിൻ്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ജൂലൈ 26-ാം തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് (യുകെ സമയം) വെർച്ചിൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
യൂറോപ്പിൽ അവധിക്കാലം തുടങ്ങുന്നതിനാൽ ജൂൺ മാസം കലാസാംസ്കാരിക വേദി ഉണ്ടായിരിക്കുന്നതല്ല.
ഈ കലാസാംസ്ക്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാം സ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെ ക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.