കാനഡയിലെ ലണ്ടന്‍ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍

New Update
Vvbvg

ലണ്ടന്‍: കാനഡയിലെ ക്‌നാനായ കത്തോലിക്കരുടെ പ്രഥമ ഇടവക ദൈവാലയമായ ലണ്ടന്‍ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയ തിരുനാള്‍ 2025 ജൂണ്‍ 27,28,29 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

Advertisment

ജൂണ്‍ 27 വെളളിയാഴ്ച വൈകിട്ട് 7.30 ന് കൊടിയേറ്റ് തുടര്‍ന്ന് മരിച്ചവര്‍ക്കു വേണ്ടിയുളള പാട്ടുകുര്‍ബാന. 28 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുഹൃദയ നൊവേന തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന (റവ.ഫാ പ്ലോജന്‍ കണ്ണംപുഴ). ഫാ സാം തോമസ് തിരുനാള്‍ സന്ദേശം നല്‍കും. 7 മണിക്ക് സംഗീതവിരുന്ന്.

പ്രധാന തിരുനാള്‍ ദിനമായ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ അലക്‌സ് ഒലിക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ തോമസ് ചെറുശ്ശേരി, ഫാ മാത്യു ഇളമ്പിലക്കാട്ട്, ഫാ സജി ചാഴിശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 12 മണിക്ക് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്.

Advertisment