Advertisment

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈസ്റ്റർ - ഈദ് - വിഷു ആഘോഷം ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ, പാണക്കാടു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സ്വാമി ഗുരുരത്‌ന ജ്ഞാനതപസി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും

New Update
world malayalee council europian reagion-2

ജര്‍മ്മനി: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈസ്റ്റർ - ഈദ് - വിഷു ആഘോഷം താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പ്രശസ്ത‌ സാമൂഹ്യപ്രവർത്തകനും, ആത്മീയ ഗുരുവും, ശാന്തിഗ്രാം ആശ്രമം ജനറൽ സെക്ര ട്ടറിയുമായ സ്വാമി ഗുരുരത്ന ജ്ഞാനതപസിയും ചേർന്ന് ഏപ്രിൽ 27ന് വൈകീട്ട് 03:00 (യുകെ സമയം) 04:00 (ജര്‍മ്മന്‍ സമയം) 07:30 പിഎം (ഇന്ത്യന്‍ സമയം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്യും.

Advertisment

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ, റീജിയൻ, ഫോറംസ്, പ്രൊവിൻസ് ലീഡേഴ്‌സി നോടൊപ്പം ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെയാണ് ഈ വർഷം ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്‌ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊ ണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ 13-ാം സമ്മേളനമാണ് ഏപ്രിൽ 27-ാം തീയ്യതി ഈസ്റ്റർ, ഈദ്, വിഷു ആഘോഷിക്കുന്നത്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി തുടങ്ങിയിരിക്കുന്ന ഈ കലാസാംസ്കാ രിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവ ദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. 

ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാ സിമലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെ ടുക്കുവാനും, അവരുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ, ഡാൻസുകൾ തുടങ്ങിയവ ആലപിക്കുവാനും അവതരിപ്പിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്‌മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.

Advertisment