ടൊറന്റോ: ഒന്റ്റാരിയോ കാലിഡോണിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവ് കപിൽ രഞ്ജി തമ്പാനായി ഗോ ഫണ്ട് സമാഹരിക്കുന്നു. ശവസംസ്കാരച്ചെലവുകൾ, ദൈനംദിന ജീവിതച്ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായാണ് ഗോ ഫണ്ട് സമാഹരണം ആരംഭിച്ചതെന്ന് ഭാര്യ അമ്പിളി മാത്യു പാലവിളയിൽ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആർഗൈൽ സ്ട്രീറ്റ് സൗത്തിലാണ് അപകടം നടന്നത്. ബഹ്റൈനിൽ നിന്ന് സെപ്റ്റംബറിൽ കാനഡയിലേക്ക് കുടിയേറിയ, സംഗീതജ്ഞനും സൗണ്ട് എൻജിനീയറുമായ കപിൽ ഹാമിൽട്ടണിലായിരുന്നു താമസിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കപിലിനെ ആശുപത്രിയിൽ എത്തിക്കുന്നത് മുന്നേ മരിച്ചിരുന്നു. കാറിലെ സഹയാത്രികനെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.