ഡെറം: നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യു കെ) - യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിജയ ദശമി ദിനം വിദ്യാരംഭം, ഭജന, നൃത്ത സംഗീത സദസ്സ്, അന്നദാനം തുടങ്ങി വിവിധ പരിപാടികളോടെ ഭക്തി നിർഭരമായി നടത്തപ്പെട്ടു.
/sathyam/media/media_files/2024/10/17/img-20241017-wa0042.jpg)
ഡെറം ബ്രാൻഡൻ ഹാളിൽ 4 മണിക്ക് ആരംഭിച്ച ചടങ്ങിൽ അനിൽകുമാർ, ശ്രീജിത്ത് എന്നിവർ ചേർന്ന് പതാക ഉയർത്തി. നാട്ടിൽ നിന്നും എത്തിച്ചേർന്ന ശാരി അജീഷിന്റെ മാതാപിതാക്കൾ ശിവപ്രസാദ് - വിശ്വേശരി, ശാരി രമിത്തിന്റെ മാതാവ് പി പി ശ്യാമള, ഡോ. ശ്രീലക്ഷ്മി നാരായൺ ഗുപ്ത, നന്ദകുമാർ, ജയൻ രവി, സുഭാഷ് ജെ നായർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. തുടർന്ന്, റ്റി അനിൽകുമാർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.
/sathyam/media/media_files/2024/10/17/img-20241017-wa0040.jpg)
വിനോദ് ജി നായർ, കൃഷ്ണദാസ്, രാഹുൽ, സുനിതാ ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഭജനയും നാമർച്ചനയും ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. പാർവതി കാർത്തികേയൻ, കവിതാ രാജേഷ് എന്നിവരും ചേർന്ന് ഒരുക്കിയ ക്ലാസ്സിക് ഡാൻസ്, ബ്രമവിദ്യാ കളരി അധ്യാപിക ചിഞ്ചു ലിജിത്, മകൾ തനിഷ്ക ലിജിത് എന്നിവരും അവന്തിക വിനോദ്, ഗൗരിപ്രശാന്ത് എന്നിവരും ചേർന്ന് ഒരുക്കിയ ശാസ്ത്രീയ നൃത്തം, എന്നിവ വിജയദശമി ദിനത്തെ ധന്യമാക്കി.
/sathyam/media/media_files/2024/10/17/img-20241017-wa0043.jpg)
വിജയദശമി ദിന പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും, സരസ്വതി പൂജയുടെ ഭാഗമായി പൂജിച്ചെടുത്ത പേനകൾ ഉപഹാരമായി വിതരണം ചെയ്തു. ഈ കഴിഞ്ഞ ജി സി എസ് ഇ പരീക്ഷയിൽ മികച്ച വിജയം നേടിയ ദേവനന്ദ മേനോൻ, ദിയാ അനിൽകുമാർ, ആര്യൻ എന്നിവർക്ക് ഡോ. ശ്രീലക്ഷ്മി നാരായൺ ഗുപ്ത, മനു സുധാകരൻ, പ്രവീൺ പ്രഭാകരൻ എന്നിവർ പുരസ്കാരദാനം നിർവഹിച്ചു. അന്നദാനത്തിന് ശേഷം രാത്രി 10 മണിക്ക് ചടങ്ങുകൾ സമാപിച്ചു.
/sathyam/media/media_files/2024/10/18/RnzjBi9AMywNoi4e5Ejc.jpg)
തികച്ചും ഭക്തിനിർഭരമായി നടത്തപ്പെട്ട സരസ്വതി പൂജക്ക് വിനോദ് ജി നായർ സ്വാഗതവും റ്റി അനിൽകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.