/sathyam/media/media_files/2026/02/01/c-2026-02-01-04-30-48.jpg)
ഡബ്ലിന്‍: യൂറോപ്പില്‍ ചെറുപ്പക്കാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 80%വും വാടകയ്ക്കായി ചെലവിടുന്നതായി യൂറോസ്റ്റാറ്റ് പഠന റിപ്പോര്‍ട്ട്.രാജ്യത്തെ 15-29 വയസ്സ് പ്രായമുള്ളവരില്‍ 10 ശതമാനം പേരും എല്ലാ ഏജ് ഗ്രൂപ്പുകളിലുള്‍പ്പെട്ട എട്ട് ശതമാനം പേരും ഭവന ചെലവുകളുടെ അമിതഭാരം നേരിടുന്നവരാണെന്നും പഠനം വെളിപ്പെടുത്തുന്നു
ഡെന്‍മാര്‍ക്കില്‍ 29 ശതമാനം യുവാക്കളും ഭവന ചെലവുകളുടെ അമിതഭാരം നേരിടുന്നു. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനമാണിത്. നെതര്‍ലന്‍ഡ്‌സില്‍, 15 ശതമാനം യുവാക്കളും ഈ പ്രശ്നം നേരിടുന്നു.രാജ്യത്തെ എല്ലാ പ്രായത്തിലുമുള്ളവരുടെ ഇരട്ടിയിലധികം വരും ഈ കണക്കെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇ യുവിന് വേണ്ടത് വര്‍ഷം തോറും രണ്ട് മില്യണിലധികം വീടുകള്‍
നിലവിലെ ഭവന പ്രതിസന്ധിയെ വരുതിയിലാക്കാന്‍ ഇ യുവിന് വര്‍ഷം രണ്ട് മില്യണിലധികം വീടുകള്‍ ആവശ്യമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ കണക്കാക്കുന്നു. നിലവില്‍ 1.6 മില്യണ്‍ വീടുകളാണുള്ളത്. ഈ വീടുകള്‍ കൂടിയെത്തിയാല്‍ ഇവയുടെ എണ്ണം 6,50,000മാകും.
2013നും 2024നും ഇടയില്‍ ഇയുവിലുടനീളം വീടുകളുടെ വില 60 ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗാര്‍ഹിക വരുമാനത്തേക്കാള്‍ വേഗത്തിലാണ് ഇത് വളരുന്നത്. അതേസമയം വീടുകളുടെ വാടക 20 ശതമാനമായും വര്‍ദ്ധിച്ചു.
2021 മുതല്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ് പെര്‍മിറ്റുകളില്‍ 22 ശതമാനം കുറവുണ്ടായി. നിലവിലുള്ള വീടുകളില്‍ 20 ശതമാനവും ആളില്ലാതെ കിടക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വീടുകളില്ലാത്തതിന്റെ മാനസിക പ്രശ്നങ്ങള്‍
വീടുകളില്ലാത്തതിന്റെ പ്രശ്നങ്ങള്‍ ഒരു തലമുറയെ മുഴുവന്‍ വിഷാദരോഗത്തിലേയ്ക്കെത്തിക്കുന്നതായി വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു. അഫോര്‍ഡബിളല്ലാത്ത വീടുകള്‍ ആളുകളെ നിരന്തരമായ സമ്മര്‍ദ്ദാവസ്ഥയിലാക്കുന്നു. പാര്‍പ്പിടം സുരക്ഷിതമല്ലാത്തത് മനസ്സിന്റെ വളര്‍ച്ചയെയും സര്‍ഗ്ഗാത്മകതയേയും പ്രതികൂലമായി ബാധിക്കുന്നു. ഉത്കണ്ഠയും വിഷാദവും ഈ സാഹചര്യത്തിലുണ്ടാകും.
മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് നൂതന പരിചരണ മാതൃകകള്‍ ആവശ്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.അസ്ഥിരമായ ജീവിതസാഹചര്യങ്ങളല്‍ കഴിയുന്നവര്‍ക്കും ഭവന ചെലവുകള്‍ മൂലം അമിതഭാരം നേരിടുന്നവര്‍ക്കും ഇത്തരം സേവനങ്ങള്‍ ലഭ്യമാകണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us