ഒട്ടാവ: ക്യാനഡയില്‍ ഇന്ത്യന്‍ പൗരനെ കുത്തിക്കൊന്നു. ഒട്ടാവയ്ക്കു സമീപത്തുള്ള റോക് ലാന്‍ഡ് ടൗണില്‍ വച്ചായിരുന്നു കൊലപാതകം.
പ്രതിയെ കസ്ററഡിയില്‍ എടുത്തതായി ക്യാനഡയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയാണ് വധം ഉണ്ടായത്. കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍റെ പേരു വിവരങ്ങളും ആക്രമണ കാരണവും ഇതു വരെ പുറത്തു വന്നിട്ടില്ല.
ഒട്ടാവയ്ക്കു സമീപം റോക് ലാന്‍ഡില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചതില്‍ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തി.
ദുഃഖിതരായ ബന്ധുക്കള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാനായി എംബസി പ്രാദേശിക കമ്യൂണിറ്റി അസോസിയേഷന്‍ വഴി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ് എന്നും എക്സില്‍ കുറിച്ച പോസ്ററില്‍ എംബസി വെളിപ്പെടുത്തി.