പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ വയോധികൻ കാനഡയില്‍ അറസ്റ്റിൽ

New Update
Jbdndng

ടൊറന്റോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ വയോധികൻ അറസ്റ്റിൽ. ബ്രാംപ്‌ടൺ സ്വാദേശി 78 വയസ്സുള്ള ഹർമോഹീന്ദർ സിങാണ് അറസ്റ്റിലായത്.

Advertisment

മെയ് മാസം ഗിഫെൻ ഫാമിലി പാർക്കിൽ വെച്ച് ഹർമോഹീന്ദർ 12 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി പീൽ റീജണൽ പൊലീസ് പറയുന്നു. മെയ് 8 നാണ് ഹർമോഹീന്ദർ സിങിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു

Advertisment