ടൊറൻ്റോ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. എയ്ജാക്സ് സ്വദേശി 30 വയസ്സുള്ള ഗൗരിശങ്കർ കതിർകാമനാഥണ് അറസ്റ്റിലായത്.
പതിനാല് വയസ്സുള്ള പെൺകുട്ടിയെ ഹാമിൽട്ടണിൽ നിന്ന് എയ്ജാക്സിൽ കൊണ്ടുപോയി തടവിലാക്കി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. അതേസമയം പ്രതി പതിനാല് വയസ്സുള്ള മറ്റൊരു പെൺകുട്ടിയെയും ലൈംഗിക പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച എയ്ജാക്സിലെ ഒരു വസതിയിൽ വെച്ചാണ് കതിർകാമനാഥനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നു.