ഓട്ടവയിൽ പിക്കപ്പ് ട്രക്ക് ഇടിച്ച് ഇന്ത്യൻ വംശജയായ യുവതി മരിച്ചു

New Update
Bvgggf

ഓട്ടവ: രാജ്യതലസ്ഥാനത്ത് പിക്കപ്പ് ട്രക്ക് ഇടിച്ച് ഇന്ത്യൻ വംശജയായ യുവതി മരിച്ചതായി ഓട്ടവ പാരാമെഡിക്സർവീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ എൽജിൻ സ്ട്രീറ്റിലെ ലോറിയർ അവന്യൂവിലാണ് സംഭവം .

Advertisment

ഹൈദരാബാദ് സ്വദേശിനി 27 വയസ്സുള്ള സലോണി ഐതവാഡേക്കർ ആണ് മരിച്ചത്. അൽഗോൻക്വിൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സലോണി ഐതവാഡേക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണം തുടരുന്നു.

അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഡാഷ്ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ 613-236-1222,1-800-222- 8477 എന്നീ നമ്പറുകളിൽ ഓട്ടവ പൊലീസ് സർവീസ് ഫാറ്റൽ കൊളിഷൻ യൂണിറ്റുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.

Advertisment