ടൊറൻ്റോ : മിൽട്ടണിൽ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്. പതിനഞ്ച് വയസുള്ള പ്രജിൻ അൻബനന്ദനെയാണ് കാണാതായത്. ജൂൺ 8 ഞായറാഴ്ച രാത്രി 9 മണിയോടെ മിൽട്ടണിലെ ഗിഫോർഡ് ക്രസൻ്റ് ആൻഡ് ഫിൽബ്രൂക്ക് ഡ്രൈവ് മേഖലയിലാണ് പ്രജിൻ അൻബനന്ദനെ അവസാനമായി കണ്ടത്. പ്രജിൻ ജൂൺ 9-ന് പുലർച്ചെ 1 മണിക്ക് ഗ്വൽഫ് ലൈൻ ആൻഡ് ഹൈവേ 401-നും സമീപം ഗ്വൽഫ് മേഖലയിൽ കാണാനാണ് സാധ്യതയെന്ന് ഹാൽട്ടൺ റീജനൽ പൊലീസ് സർവീസ് (HRPS) പറയുന്നു.
5 അടി 4 ഇഞ്ച് ഉയരവും തവിട്ട് നിറവും മെലിഞ്ഞ ശരീരഘടനയുമുള്ള പ്രജിനെ അവസാനമായി കാണുമ്പോൾ കറുത്ത കാർഗോ പാന്റും ജാക്കറ്റും ധരിച്ചിരുന്നു. പ്രജിൻ അൻബനന്ദനെ കണ്ടെത്തുന്നവരോ അല്ലെങ്കിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ 9-1-1 എന്ന നമ്പറിലോ 905 825 4777 എന്ന നോൺ-എമർജൻസി ലൈൻ വഴിയോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.