കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ടാന്യ ത്യാഗിയെ മരിച്ച നിലയില്‍ കണ്ടെത്തി

New Update
Chfugoh

ടൊറന്റോ: കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. ഡല്‍ഹി സ്വദേശിയായ ടാന്യ ത്യാഗിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വ്യാഴാഴ്ച അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് എക്‌സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചിരിക്കുന്നത്.

Advertisment

കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. മരണകാരണം എന്താണെന്ന് കനേഡിയന്‍ അധികൃതരും പുറത്തുവിട്ടിട്ടില്ല. അതേസമയം, ഹൃദയാഘാതത്തെ തുടര്‍ന്നാണ് ടാന്യ മരിച്ചതെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ പ്രചാരണം നടക്കുന്നുണ്ട്.

ഈ മാസം ആദ്യം ഇന്ത്യന്‍ വംശജയും യുഎസ് പൗരയുമായ സുദിക്ഷ കൊനാന്‍കിയെ അവധി ആഘോഷിക്കുന്നതിനിടയില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ വച്ച് കാണാതായിരുന്നു.