Advertisment

യുകെയിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ (IWF) ചെയർമാൻ ബൈജു തിട്ടാല INC മാനിഫെസ്റ്റോ കമ്മിറ്റിയിൽ; ത്രിശൂരിൽ നടന്ന ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് ആദരവ് ഏറ്റുവാങ്ങി

New Update
fjjjlkl

തൃശൂർ: യു കെ യിലെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഇന്ത്യൻ വംശജരുടേയും തൊഴിൽ അവകാശ -  സഹായ - ഉപദേശ സംഘടനയായി ഉയർന്നു വരുന്ന ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ചെയർമാനും, കേംബ്രിഡ്ജ്‌  കൗൺസിൽ ഡെപ്യൂട്ടി മേയറും, ലേബർ പാർട്ടി നേതാവും, ക്രിമിനൽ  അഭിഭാഷകനുമായ ബൈജു തിട്ടാലക്ക്  ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (ഐഎൻടിയുസി) ത്രിശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് ഊഷ്മള സ്വീകരണം നൽകി ആദരിച്ചു.

Advertisment

കൂടാതെ ഐഎൻടിയുസി പ്രതിനിധി സമ്മേളനത്തിൽ  പ്രത്യേക ക്ഷണിതാവായി എത്തിയ അദ്ദേഹത്തെ എഐസിസി ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാൽ  പൊന്നാട അണിയിച്ചു സ്വീകരിച്ചു.

ghkhjkjkjk

ഐഎൻടിയുസി ദേശീയ അധ്യക്ഷൻ സഞ്ജീവ റെഡ്ഢി, ദേശീയ ഉപാധ്യക്ഷനും കേരള ഘടകം അധ്യക്ഷനുമായ ആർ ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി നേതാക്കളായ എം എം ഹസ്സൻ, ബെന്നി ബഹനാൻ എംപി, കെ സി വിഷ്ണുനാഥ്‌ എംഎൽഎ, ഐഎൻടിയുസി സംസ്ഥാന, ജില്ലാ ഭാരവാഹികൾ അടക്കം നിരവധി നേതാക്കൾ വേദിയിൽ സന്നിഹിതരായിരുന്നു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബഹു. പ്രതിപക്ഷ നേതാവ് ഉത്ഘാടനം ചെയ്ത മഹാ റാലിയുടെ 'ഫ്‌ളാഗ് ഓഫ്' ചടങ്ങളിലും ബൈജു തിട്ടാല പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. 

ഐഎൻടിയുസി പ്രതിനിധി സമ്മേളനത്തിൽ തൊഴിൽ മേഖലയിലെ നിലവിലുള്ള നിയമങ്ങളിൽ കാലോചിതമായി വരുത്തേണ്ട സമഗ്രമായ ഭേദഗതികൾ, തൊഴിൽ സംരക്ഷണം, തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ  പ്രതിപാദിച്ചു അദ്ദേഹം പ്രസംഗിച്ചു.  

dfgjhjjk

ഇന്ത്യ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന 2024 ലെ പാർലിമെന്റ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോക്ക് രൂപം കൊടുക്കുമ്പോൾ, വലിയൊരുഭാഗം ജനങ്ങളെ ബാധിക്കുന്ന തൊഴിൽ മേഖലയിലെ വിഷയങ്ങളും, മെറ്റേർണിറ്റി റൈറ്സ് അനുബന്ധ വിഷയങ്ങൾ അടക്കം രൂപപ്പെടുത്തിയ ഡ്രാഫ്റ്റ് ശുപാർശക്കായി സമർപ്പിക്കുകയും ചെയ്തു.

Advertisment