രാമപുരം: യു കെ മലയാളിയും ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജിയൻ വൈസ് - പ്രസിഡന്റുമായ മാത്യൂ ജോസഫിൻ്റെ പിതാവ് രാമപുരം വളക്കാട്ടുകുന്ന് തേക്കേവേലിക്കകത്ത് ജോസഫ് (78) നിര്യാതനായി.
സംസ്കാരം ജൂലൈ 10 (ബുധനാഴ്ച) രാവിലെ 9.30 - ന് രാമപുരം സെൻ്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ നടക്കും.
ചെറുപുഴ കൊച്ചുപറമ്പിൽ കുടുംബാംഗം മേരി ആണ് ഭാര്യ.
മറ്റു മക്കൾ: ഗ്രേസി (യു കെ), ജോസഫ്, വിൻസെൻ്റ് (യു കെ), സിബി, ജെസിമോൾ (യു കെ). മരുമക്കൾ: ജെയിംസ് കൊല്ലറയിൽ ചങ്ങനാശ്ശേരി (യു കെ), റെജി കാരക്കാട് വെള്ളിലാപ്പിള്ളി, ജെസ്സമ്മ കാഞ്ഞിരത്തുങ്കൽ മേരിലാൻഡ് (യു കെ), പ്രീതിമോൾ പുത്തൂർ പുറ്റടി (യു കെ), റെജീന പൊരുന്നക്കോട്ട് രാമപുരം, ജോസഫ് സ്രാമ്പിക്കൽ പെരുമ്പടവ് (യു കെ).